ഡെല്‍ഹിയില്‍ വായുനിലവാരം താഴ്ന്നു തന്നെ; സ്‌ഥിതി രൂക്ഷമാകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്

By Staff Reporter, Malabar News
delhi-air-quality
Ajwa Travels

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ചൊവ്വാഴ്‌ച രാജ്യ തലസ്‌ഥാനത്ത് ഇടതൂര്‍ന്ന മൂടല്‍മഞ്ഞു രേഖപ്പെടുത്തി. സഫ്ദര്‍ജംഗ്, പലം എന്നിവിടങ്ങളില്‍ ഇന്ന് അതിരാവിലെ കനത്ത മൂടല്‍ മഞ്ഞുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.

തലസ്‌ഥാനത്തെ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശപ്പെട്ട നിലയിലാണെന്ന് സിസ്‌റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്‌റ്റിങ് ആന്‍ഡ് റിസര്‍ച്ച്(എസ്എഎഫ്എആര്‍) വ്യക്‌തമാക്കി. ഇവിടെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 270, 185 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം വരും ദിവസങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായ നിലയില്‍ തുടരാനാണ് സാധ്യതയെന്നും എസ്എഎഫ്എആര്‍ അറിയിച്ചു.

ഡെല്‍ഹിയില്‍ നിന്നുള്ള 16 ട്രെയിനുകളോളം വൈകി ഓടുന്നതായും റിപ്പോര്‍ട്ടുണ്ട്.

Read Also: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE