ഗോവ: ഐഎസ്എല്ലിനായി മുന്നോടിയായി നടക്കുന്ന സന്നാഹ മല്‍സരത്തില്‍ ഇന്ന് കേരള ബ്ളാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍. ഗോവയില്‍ ഇന്ന് വൈകിട്ട് 4 മണിക്കാണ് മല്‍സരം നടക്കുക.
കേരള ബ്ളാസ്റ്റേഴ്സിനായി ഇന്ന് നാലു വിദേശ താരങ്ങളാണ് കളത്തിലിറങ്ങുക. അതേസമയം കോനെ, ഫകുണ്ടോ, മുറേ എന്നിവര്‍ ഇന്ന് മഞ്ഞപ്പടയുടെ നിരയില്‍ ഇറങ്ങില്ല. നേരത്തെ മുംബൈ സിറ്റിക്കെതിരെയും ഹൈദരബാദ് എഫ് സിക്കെതിരെയും നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങൾ മാത്രമായാണ് ബ്ളാസ്റ്റേഴ്സ് ഇറങ്ങിയത്.
ഈസ്റ്റ് ബംഗാളും ഇന്ന് വിദേശ താരങ്ങളുമായാണ് കളത്തില്‍ ഇറങ്ങുക. മലയാളി താരം ഇര്‍ഷാദ് പരിക്ക് മൂലം ഇന്ന് ഈസ്റ്റ് ബംഗാളിനായി കളിക്കില്ല എന്നാണ് അറിയുന്നത്. കൂടാതെ ക്വാറന്റൈനില്‍ ആയതിനാല്‍ സി കെ വിനീതിനും മല്‍സരം നഷ്ടമാകും.
Read Also: ‘സണ്ണിയുടെ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്









































