കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്‌സ് പരിശീലകനായി ഇവാൻ വുകമനോവിച്ച് തന്നെ തുടരും. ഇവാനുമായുള്ള ബ്ളാസ്‌റ്റേഴ്‌സിന്റെ കരാർ പുതുക്കി. 2025 വരെയാണ് പരിശീലകനുമായുള്ള പുതിയ കരാർ. കഴിഞ്ഞ സീസൺ മുതലാണ് ഇവാൻ കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ കോച്ചായി എത്തിയത്. അപ്രതീക്ഷിതമായി ഇന്ന് വൈകീട്ടാണ് ക്ളബ് പ്രഖ്യാപനം നടത്തിയത്.
സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ ആരാധകരും ഇവാൻ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആറ് വർഷത്തിന് ശേഷം കേരള ബ്ളാസ്‌റ്റേഴ്‌സിനെ ഇവാൻ വുകമനോവിച്ച് ഐഎസ്എൽ ഫൈനലിൽ എത്തിച്ചിരുന്നു.
ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഏറ്റവും കൂടുതൽ ഗോൾ, കൂടുതൽ ക്ളീൻ ഷീറ്റ് അങ്ങനെ ഒട്ടേറെ ക്ളബ് റെക്കോർഡുകളും വുകമനോവിച്ചിന്റെ നേതൃത്വത്തിൽ ടീം നേടിയിരുന്നു. ആദ്യമായാണ് ബ്ളാസ്‌റ്റേഴ്‌സ് ഏതെങ്കിലും ഒരു പരിശീലകന് കരാർ നീട്ടി നൽകുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ തീരുമാനത്തിന്.
Read Also: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ; ആർ ചന്ദ്രശേഖരൻ