ഡെവലപ്പ്മെന്റ് ലീഗ്; ബ്ളാസ്‌റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം ജയം

By Staff Reporter, Malabar News
kbfc-development-league
Ajwa Travels

മുംബൈ: ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‍സി റിസർവ് നിരയെ കീഴടക്കിയാണ് ബ്ളാസ്‌റ്റേഴ്‌സ് മൂന്നാം ജയം കുറിച്ചത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് ടീം വിജയിച്ചത്. ഹൈദരാബാദ് എഫ്‍സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ക്യാംപയിൻ ആരംഭിച്ച ബ്ളാസ്‌റ്റേഴ്‌സ് രണ്ടാം മൽസരത്തിൽ മുംബൈ സിറ്റി എഫ്‍സിയെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്‌ത്തി.

ബ്ളാസ്‌റ്റേഴ്‌സ് തന്നെയാണ് കളിയിൽ മേധാവിത്തം പുലർത്തിയതെങ്കിലും ചെന്നൈയിൻ എഫ്‍സി പ്രതിരോധം ഉറച്ചുനിന്നതോടെ കളി സമനിലയാകുമെന്ന് തോന്നിയിരുന്നു. എങ്കിലും അവസാന മിനിറ്റുകളിൽ ഗോൾ നേടിയ വിൻസി ബരെറ്റോ ബ്ളാസ്‌റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം ജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ബ്ളാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി.

Read Also: യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE