യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം

By Staff Reporter, Malabar News
UPI
Rep.Image
Ajwa Travels

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎഇയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.

ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍ സ്‌റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്‌ക്കാനാകും. അതേസമയം യുഎഇയില്‍ നിയോപേ ടെര്‍മിനല്‍ ഉള്ളയിടങ്ങളില്‍ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ.

ദേശീയ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്‌ട്ര വിഭാഗമായ എന്‍ഐപിഎല്‍ അടുത്തിനിടെ നിരവധി രാജ്യന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് യുഎഇയുടെ മഷ്‌റഖ് ബാങ്കിന്റെ നിയോപേയുമായി കരാറിലേര്‍പ്പെടുന്നത്.

യുഎഇയില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നിയോപേയും എന്‍ഐപിഎല്‍ കഴിഞ്ഞ വര്‍ഷം പങ്കാളികളായിരുന്നു. നേപ്പാളിലും ഭൂട്ടാനിലും യുപിഐ സംവിധാനത്തിന് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.

Read Also: ശ്രീനിവാസൻ വധം; പ്രതികൾ കേരളം വിട്ട് പോയിട്ടില്ലെന്ന് ഐജി അശോക് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE