‘സണ്ണിയുടെ’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്; ഇത്തവണ ജയസൂര്യ എത്തുന്നത് മ്യുസീഷനായി

By Staff Reporter, Malabar News
entertainment image_ malabar news
(Image Courtesy: Facebook)
Ajwa Travels

ജയസൂര്യയുടെ നൂറാമത് ചിത്രം ‘സണ്ണിയുടെ’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. രഞ്‌ജിത്ത് ശങ്കര്‍ തിരക്കഥ ഏഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ജയസൂര്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ‘പ്രേതം 2’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമാണിത്.

കൊച്ചി പ്രധാന ലൊക്കേഷനായ ‘സണ്ണി’യുടെ ചിത്രീകരണം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ ആരംഭിച്ചത്. ചിത്രീകരണം അവസാനിക്കുന്നതു വരെ അണിയറപ്രവര്‍ത്തകരെ കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താമസിപ്പിക്കുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. കൊച്ചിക്ക് പുറമെ ദുബായിലും ചിത്രീകരണം ഉണ്ടാകുമെന്നാണ് അറിയുന്നത്.

Read Also: അല്ലിയുടെ പേരിലുള്ള അക്കൗണ്ട് വ്യാജം, ഇരയാവരുത്; പൃഥ്വിരാജ്

മധു നീലകണ്‌ഠന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ‘ഡാര്‍വിന്റെ പരിണാമ’മടക്കം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത സംവിധായകന്‍ ശങ്കര്‍ ശര്‍മയാണ്. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റര്‍.

തന്റെ 100ആമത്തെ ചിത്രമായ ‘സണ്ണിയില്‍’ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്. ഇതിനായി താരം വലിയ തയ്യാറെടുപ്പുകള്‍ നടത്തിയതായാണ് വിവരം. ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ മുതല്‍ ‘പ്രേതം 2’ വരെ രഞ്‌ജിത്-ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കൂടാതെ ‘സു സു സുധി വാത്‌മീകം’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ രഞ്‌ജിത്ത് ചിത്രങ്ങള്‍ ജയസൂര്യക്ക് ദേശീയ-സംസ്‌ഥാന അവാര്‍ഡുകളും നേടിക്കൊടുത്തിരുന്നു. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘വെള്ള’മാണ് ജയസൂര്യ നായകനായി എത്തുന്ന മറ്റൊരു ചിത്രം.

Read Also: വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയൽ ബ്ളെയ്‌സേഴ്‌സിന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE