അല്ലിയുടെ പേരിലുള്ള അക്കൗണ്ട് വ്യാജം, ഇരയാവരുത്; പൃഥ്വിരാജ്

By Desk Reporter, Malabar News
prithviraj_2020-Nov-10
Ajwa Travels

കൊച്ചി: മകൾ അലംകൃതയുടെ പേരിലുള്ള ഇസ്‌റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്ന് പൃഥ്വിരാജും സുപ്രിയാ മേനോനും. ആറുവയസുകാരിക്ക് സോഷ്യൽ മീഡിയാ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നും ആ അക്കൗണ്ട് മകളുടേതല്ലെന്നും പൃഥ്വിരാജ് വ്യക്‌തമാക്കി.

‘ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറ് വയസുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നില്ല. പ്രായമാവുമ്പോൾ അവൾക്ക് അതിനെക്കുറിച്ച് തീരുമാനിക്കാം. അതിനാൽ ദയവായി ഇതിന് ഇരയാവരുത്,’- പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇസ്‌റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.

‘അല്ലി പൃഥ്വിരാജ്’ എന്ന പേരിലാണ് വ്യാജ ഇസ്‌റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. പൃഥ്വിരാജും സുപ്രിയയുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും ബയോയിൽ പറയുന്നുണ്ട്.

Also Read:  ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; അടുക്കളയില്‍ നിന്നിതാ അടുത്ത പോസ്‌റ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE