വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയൽ ബ്ളെയ്‌സേഴ്‌സിന്

By Staff Reporter, Malabar News
MALABARNEWS-WOMENS
Ajwa Travels

ഷാർജ: വനിതാ ടി-20 ചലഞ്ച് ക്രിക്കറ്റിൽ ട്രെയൽ ബ്ളെയ്‌സേഴ്‌സിന് കിരീടം. നിലവിലെ ജേതാക്കളായ സൂപ്പർ നോവാസിനെ കീഴടക്കിയാണ് സ്‌മൃതി മന്ഥാന നയിക്കുന്ന ടീം ജേതാക്കളായത്. 16 റൺസിനാണ് ജയം.

ആദ്യം ബാറ്റ് ചെയ്‌ത ട്രെയൽ ബ്ളെയ്‌സേഴ്‌സ് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 118 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ നോവാസിന് ലക്ഷ്യം നേടാനായില്ല.

ട്രെയൽ ബ്ളെയ്‌സേഴ്‌സിന്റെ ആദ്യ കിരീടമാണിത്. ക്യാപ്റ്റൻ സ്‌മൃതി മന്ഥാനയാണ് ടീമിനെ പൊരുതാവുന്ന ടോട്ടലിലേക്ക് എത്തിച്ചത്. സ്‌മൃതി 49 പന്തിൽ 68 റൺസ് നേടി. മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കമാണ് സ്‌മൃതി അർധ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിങ്ങിൽ സൂപ്പർ നോവയുടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 36 പന്തിൽ 30 റൺസ് നേടിയെങ്കിലും വിജയം അകന്നു നിന്നു.

Read Also: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്‌റ്റർ സിറ്റി ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE