ഗോവ: ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ എഫ്‌സി- എഫ്‌സി ഗോവ പോരാട്ടം. വൈകിട്ട് ഏഴരയ്‌ക്ക് തിലക് മൈതാനിലാണ് മൽസരം അരങ്ങേറുക.
വിജയ വഴിയിലേക്ക് തിരിച്ചെത്താനാണ് ഒഡിഷ ഇന്ന് കളത്തിലിറങ്ങുക. ആദ്യ രണ്ട് മൽസരവും ജയിച്ച ഒഡിഷയ്‌ക്ക് പിന്നീടങ്ങോട്ട് ഫോം നിലനിർത്താൻ സാധിച്ചിരുന്നില്ല. ഒറ്റഗോൾ ബലത്തിൽ നോർത്ത് ഈസ്‌റ്റിനെ വീഴ്‌ത്തിയെങ്കിലും കേരളാ ബ്ളാസ്‌റ്റേഴ്സിനോടും ജംഷഡ്പൂർ എഫ്‌സിയോടും ചെന്നൈയിനോടും ഒഡിഷ തോൽവി ഏറ്റുവാങ്ങി.
ഇതുവരെ ടൂർണമെന്റിൽ 12 ഗോളടിച്ച ഒഡിഷ 13 എണ്ണം വഴങ്ങുകയും ചെയ്‌തു. നാല് ഗോളടിച്ച ജാവി ഹെർണാണ്ടസാണ് ഒഡിഷയുടെ ടോപ് സ്‌കോറർ.
മറുവശത്ത് മുൻ ജേതാക്കളായ എഫ്‌സി ഗോവയും വിജയ പ്രതീക്ഷയിലാണ്. ആദ്യ മൂന്ന് കളികളിലും തോറ്റ ഗോവ പിന്നീടുള്ള രണ്ട് മൽസരങ്ങളിൽ ജയിച്ചു. കഴിഞ്ഞ മൽസരത്തിൽ ഹൈദരാബാദിനോട് സമനില വഴങ്ങി.
അതേസമയം ബെംഗളൂരുവിനെതിരെ ചുവപ്പ് കാർഡ് കണ്ട സ്‌ട്രൈക്കർ ജോർജ് ഓർട്ടിസ് മെൻഡോസ ടീമിൽ തിരകെയെത്തുന്നത് ഗോവയുടെ കരുത്ത് കൂട്ടും.
Most Read: ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു