തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഇന്ന് അർധരാത്രി വരെ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി നിൽക്കുന്ന ചക്രവാത ചുഴിയുടെയും തെക്കേ ഇന്ത്യക്ക് മുകളിൽ നിൽക്കുന്ന ന്യൂനമർദ്ദത്തിന്റെയും ഫലമായാണ് മഴ ശക്തമാവുക.
Most Read: കാവ്യയെ വീട്ടിൽ ചോദ്യംചെയ്യൽ സാധ്യമല്ല; അസൗകര്യം അറിയിച്ച് ക്രൈം ബ്രാഞ്ച്






































