ജറുസലേം: ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 92 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്ക് പരിക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞിട്ട് ആറാഴ്‌ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ഭക്ഷണം കഴിക്കേണ്ട സ്‌ഥിതിയിലാണെന്നും കുഞ്ഞുങ്ങൾ പോഷകാഹാരമില്ലാതെ വലയുകയാണെന്നും യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.
അതിനിടെ, യെമനിലെ ഹൂതികളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ കൊല്ലപ്പെട്ടു. 171 പേർക്ക് പരിക്കേറ്റു. ഇസാ തുറമുഖത്താണ് ആക്രമണമുണ്ടായത്. ടാങ്കറുകൾ പൊട്ടിത്തെറിച്ചു ആകാശമുട്ടെ തീഗോളങ്ങളുയർന്നു. ഇതാദ്യമായാണ് ഹൂതികളെ നിയന്ത്രണത്തിലുള്ള എണ്ണ സംഭരണശാല യുഎസ് ലക്ഷ്യമിടുന്നത്.
അതേസമയം, ചൈനീസ് സാറ്റലെറ്റ് ടെക്‌നോളജി കമ്പനി ഹുവാ ചാങ്, ഹൂതികളെ സഹായിക്കുന്നതായി യുഎസ് ആരോപിച്ചു. യുഎസ് യുദ്ധക്കപ്പലുകളെയും ചെങ്കടലിലെ ചരക്കുകപ്പലുകളെയും ആക്രമിക്കാൻ സാങ്കേതികപിന്തുണ നൽകുന്നത് ചൈനീസ് സൈന്യവുമായി ബന്ധമുള്ള കമ്പനിയാണെന്നാണ് ആരോപണം.
Most Read| തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ