ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്ന് പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയോടൊപ്പം പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം. ഇസ്രയേൽ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
”അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റ് രക്‌തസാക്ഷികളുടെയും രക്‌തം വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമായി നിലനിൽക്കും. ശത്രുവിന് നമ്മുടെ നിശ്‌ചയദാർഢ്യത്തെ തകർക്കാനാവില്ല”- എന്ന് മരണം സ്‌ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്‌താവനയിൽ ഹമാസ് അറിയിച്ചു.
വ്യാഴാഴ്‌ച തെക്കൻ ഗാസയിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷും കൊല്ലപ്പെട്ടിരുന്നു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയായിരുന്നു ഒസാമ തബാഷ്. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും തബാഷ് നിർണായക പങ്ക് വഹിച്ചതായും ഐഡിഎഫ് വക്‌താവ് അവകാശപ്പെടുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി