ബെയ്‌റൂട്ട്: ഇറാന്റെ മിസൈൽ ആക്രമണങ്ങൾ മധ്യപൂർവദേശത്തെ സ്‌ഥിതി കൂടുതൽ വഷളാക്കവേ, ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. സിറിയയിലെ ഡമാസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ, ഹസൻ നസ്‌റല്ലയുടെ മരുമകൻ ജാഫർ അൽ ഖാസിർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടിരുന്നു. ഡമാസ്‌കസിലെ മാസെ ജില്ലയിലെ പാർപ്പിട സമുച്ചയം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ജാഫറിനെ കൂടാതെ ലബനീസ് പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ ബെയ്‌റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഹിസ്ബുല്ലയെ ലബനനിലേക്ക് കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ എട്ട് സൈനികരെ നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം ഉണ്ടായത്. അതിർത്തി പട്ടണമായ മറൂൺ എൽ റാസിന് സമീപം റോക്കറ്റുകൾ ഉപയോഗിച്ച് മൂന്ന് ഇസ്രയേലി മെർക്കാവ ടാങ്കുകളെ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ആക്രമണത്തിനിടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലും സ്‌ഥിരീകരിച്ചിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!