ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്‌സിലെ കുറിപ്പിൽ അറിയിച്ചു.
പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രയേൽ ഭരണകൂടത്തിന് ശക്‌തമായ മറുപടി നൽകണമെന്നും അദ്ദേഹം എക്‌സിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഡ്രോണുകളുടെ ഒരു വലിയ നിര തന്നെയാണ് ഇസ്രയേലിലേക്ക് അയച്ചതെന്ന് ഇറാൻ സേന പറഞ്ഞു. എന്നാൽ, ചാവുകടൽ മേഖലയിൽ രണ്ട് ഡ്രോണുകളുടെ നിർവീര്യമാക്കിയതായി ഇസ്രയേൽ സൈന്യവും അറിയിച്ചു.
ബുധനാഴ്‌ച പുലർച്ചെ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ ഇറാൻ തലസ്‌ഥാനമായ ടെഹ്‌റാൻ ലക്ഷ്യമിട്ടു. ഡിസ്‌ട്രിക്‌ട് 18 എന്നറിയപ്പെടുന്ന മേഖലയിൽ ഉള്ളവർ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഇസ്രയേൽ സൈന്യം നൽകിയിരുന്നു. ടെഹ്റാനിലെ പിറൂസി, സബാലൻ, സയ്യദ് മേഖലകളിൽ സ്‌ഫോടന ശബ്‌ദം കേട്ടതായി ഇറാനി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
Most Read| ‘ആരുടെയും മധ്യസ്‌ഥത സ്വീകരിച്ചിട്ടില്ല; ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല’