‘ഹമാസ് ഇനി മടങ്ങിവരില്ലെന്ന് മുന്നറിയിപ്പ്’; ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നെതന്യാഹു

ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്.

By Senior Reporter, Malabar News
Benjamin Netanyahu
Benjamin Netanyahu
Ajwa Travels

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്. പ്രതിരോധ മന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തെ അനുഗമിച്ചു.

യുദ്ധക്കുപ്പായം ധരിച്ച് ബാലിസ്‌റ്റിക് ഹെൽമറ്റും വെച്ചാണ് നെതന്യാഹു ഗാസയിൽ എത്തിയത്. ഗാസയിലെ ഒരു കടൽത്തീരത്ത് അദ്ദേഹം നിൽക്കുകയും ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോഴും തടവിലായിരിക്കുന്ന ഇസ്രയേലി ബന്ദികളെ കുറിച്ചും അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനി ഒരിക്കലും പലസ്‌തീൻ ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിനെ ഉൻമൂലനം ചെയ്യുമെന്നും ഇസ്രയേൽ സായുധസേന ഹമാസിന്റെ സൈനികശേഷി പൂർണമായും നശിപ്പിച്ചെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഗാസയിൽ കാണാതായ 101 ഇസ്രയേൽ ബന്ധികൾക്കായുള്ള തിരച്ചിൽ തുടരും. ഇവർ ഓരോരുത്തർക്കും അഞ്ചു മില്യൺ ഡോളർ വീതം നൽകും. ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവരെ വേട്ടയാടി പിടിച്ചു ഇല്ലാതാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE