വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്യുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നിലവിലെ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതികരണവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. “ട്രംപും ഞാനുമായി യോജിപ്പുള്ള ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് ഇത്. അദ്ദേഹം പങ്കെടുക്കാതിരിക്കുന്നത് നല്ല കാര്യം,”- ജോ ബൈഡൻ പറഞ്ഞു.
അദ്ദേഹം രാജ്യത്തിന് തന്നെ നാണക്കേടാണ്. ജനങ്ങളെ സേവിക്കാൻ യോഗ്യനല്ലെന്നും ബൈഡൻ പറഞ്ഞു. “അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ മോശം ധാരണകളെ പോലും അദ്ദേഹം മറികടന്നു. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും കഴിവില്ലാത്ത പ്രസിഡണ്ടുമാരിൽ ഒരാളാണ് അദ്ദേഹം”- ബൈഡൻ പറഞ്ഞു.
ജനുവരി 20ന് നടക്കുന്ന നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്റെ സത്യപ്രതിജ്‌ഞാച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. ”ചോദിക്കുന്ന എല്ലാവരോടുമായി പറയുകയാണ്, ജനുവരി 20നുള്ള ചടങ്ങിന് ഞാൻ പോകില്ല”, എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഭരണകൈമാറ്റം സമാധാനപരം ആയിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് തന്റെ വിട്ടുനില്‍ക്കല്‍ പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്.
ഇതോടെ 1869ല്‍ അന്നത്തെ പ്രസിഡണ്ട് ആയിരുന്ന ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്തുടര്‍ച്ചക്കാരന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്ന ശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രംപിന്റേത്.
Kerala News: പക്ഷിപ്പനി; സര്‍ക്കാരിന്റെ നഷ്‌ടപരിഹാര തുക പര്യാപ്‌തമല്ലെന്ന് ഐക്യ താറാവ് കര്‍ഷക സംഘം