ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. വ്യാഴാഴ്‌ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. രാജ്‌പോര ഗ്രാമത്തിലെ ഹാന്‍ജന്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ തീവ്രവാദികള്‍ ഒളിവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തി. പരിശോധനക്കിടെ സൈന്യത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു എന്ന് കശ്‌മീര്‍ പോലീസ് അറിയിച്ചു. ജമ്മു വ്യോമസേന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടര്‍ന്നാണ് സൈന്യം സുരക്ഷാ പരിശോധന കർശനമാക്കിയത്.
Read also: ഡ്രോൺ ആക്രമണം നേരിടാനുള്ള സംവിധാനം വികസിപ്പിക്കും; കരസേനാ മേധാവി