മലപ്പുറം: കൊണ്ടോട്ടിയിലെ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്‌കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് സ്‌കൂളിന് അവധി നൽകിയിരിക്കുന്നത്.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ചു ചികിൽസയിലാണ്. ഇവരിൽ കൂടുതൽ പേരും അരൂർ മേഖലയിലുള്ളവരാണ്.
Most Read| ട്രംപിന് നേരെ ആക്രമണം; വിവിഐപികളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര നിർദ്ദേശം