കോഴിക്കോട് ജയലക്ഷ്‌മിയിൽ വൻ തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു

നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

By Senior Reporter, Malabar News
Kozhikode Jayalakshmi Silks Fire
കോഴിക്കോട് ജയലക്ഷ്‌മി സിൽക്‌സിലുണ്ടായ തീപിടിത്തം (Image Courtesy: Manorama News)

കോഴിക്കോട്: പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ പ്രവർത്തകർ തീ അണയ്‌ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. നിലവിൽ അഞ്ച് ഫയർ എൻജിനുകളാണ് സ്‌ഥലത്തുള്ളത്ത്. കൂടുതൽ ഫയർ എൻജിനുകൾ സ്‌ഥലത്തേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. നാലാമത്തെ നിലയിലേക്ക് തീ പടർന്നിരുന്നു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്‌ത്രം വാങ്ങാൻ എത്തിയവരെയും പുറത്തേക്ക് എത്തിച്ചു.

ആദ്യം പുക ഉയർന്നത് ഗോഡൗണിൽ നിന്നാണെന്നാണ് വിവരം. രണ്ടാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. 2023ലും ജയലക്ഷ്‌മിയിൽ തീപിടിത്തം ഉണ്ടായിരുന്നു. കോടികളുടെ നഷ്‌ടമാണ് അന്നുണ്ടായത്. മുൻപ് തീപിടിത്തമുണ്ടായ അതേ സ്‌ഥലത്ത്‌ ആണ് ഇപ്പോഴും ആദ്യം തീ കണ്ടത്. ഷോർട് സർക്യൂട്ടാണ് 2023ലെ അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.

Most Read| മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE