കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ പ്രയോഗം. ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്ളക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം.
ഹൈക്കോടതി ഗേറ്റിന് മുന്പില് ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഗേറ്റ് കടന്ന് വരികയായിരുന്ന കാറിനു നേരെ ഒരാള്‍ പാഞ്ഞുവരികയും കരി ഓയില്‍ ഒഴിക്കുകയുമായിരുന്നു. പോലീസ് നല്കുന്ന വിവരപ്രകാരം കോട്ടയം സ്വദേശി ആര് രഘുനാഥന് എന്നയാളാണ് കാറിന് മേല്‍ കരിഓയില്‍ ഒഴിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലാണ്.
കാഞ്ഞിരപ്പള്ളി വെച്ചൂച്ചിറ സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ ജെസ്ന മരിയ ജയിംസി(20)നെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താന്‍ സാധിച്ചില്ല.
അതേസമയം ജെസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി അടുത്തിടെ പിന്‍വലിച്ചിരുന്നു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതിമുന്നറിയിപ്പ് നല്‍കിയത്തോടെ ആണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് വി ഷേര്‍സി ആയിരുന്നു ഈ ഹര്‍ജി പരിഗണിച്ചിരുന്നത്. ഇതിന് പിന്നാലെ ആയിരുന്നു കരി ഓയില്‍ പ്രയോഗം.
Read Also: ദാവൂദിന്റെ കൂട്ടാളി മുംബൈയില്‍ അറസ്റ്റില്‍