ദാവൂദിന്റെ കൂട്ടാളി മുംബൈയില്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
dawood ibrahim-special-unit
ദാ​വൂ​ദ് ഇ​ബ്രാ​ഹിം
Ajwa Travels

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും ഗുണ്ടാത്തലവന്‍ കരിംലാലയുടെ ബന്ധുവുമായ ചിങ്കു പഠാന്‍ എന്ന പര്‍വേസ് ഖാന്‍(40) ലഹരിമരുന്നു കേസില്‍ അറസ്‌റ്റില്‍. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ഘന്‍സോളിയിലെ വസതിയില്‍ നിന്നായിരുന്നു അറസ്‌റ്റ്.

ലഹരിമരുന്നു കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പിടിയിലായ സൊഹൈല്‍ സയ്യദ്(34), സിഷാന്‍(32) എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് പഠാന്റെ പങ്കിനെക്കുറിച്ചു സൂചന ലഭിച്ചത്.

മാത്രവുമല്ല ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിലും പരിസരങ്ങളിലും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്‌ഥര്‍ നടത്തിയ റെയ്ഡില്‍ രണ്ടു കോടി രൂപയുടെ കണക്കില്‍പ്പെടാത്ത കറന്‍സി കണ്ടെത്തിയിരുന്നു. കൂടാതെ കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്നും കൈത്തോക്കുകളും പരിശോധനയില്‍ പോലീസിന് ലഭിച്ചിരുന്നു.

Read Also: കൊച്ചിയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; രണ്ടുപേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE