കൊടുവള്ളി: നരിക്കുനിയിൽ തനിമ ജ്വല്ലറിയുടെ പൂട്ടു തകർത്ത് 11 പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെക്കൂടി പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈഎസ്‌പി ഇപി പ്രിഥ്വിരാജിൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ബാലുശ്ശേരി പനങ്ങാട് മുരിങ്ങനാട്ടുചാലിൽ അഭിനന്ദിനെയും (18) കുറ്റിക്കാട്ടൂർ സ്വദേശിയായ 17കാരനെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊടുവള്ളിയിൽ വെച്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
കേസിലെ മറ്റു പ്രതികളായ ഇരിട്ടി രാജേഷ്, കുറ്റ്യാടി അനിൽകുമാർ, മണ്ണൂർ ശബരീഷ്, ബേപ്പൂർ ഗഫൂർ എന്നിവരെ മുമ്പ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. 2020 നവംബർ 24നാണ് നരിക്കുനിയിലെ ജ്വല്ലറിയുടെ പൂട്ടുപൊളിച്ച് മോഷണം നടത്തിയത്. മോഷണസംഘം നവംബർ 29ന് കണ്ണൂർ ജില്ലയിൽ കേളകത്തുള്ള മറ്റൊരു ജ്വല്ലറിയിലും മലഞ്ചരക്ക് കടയിലും മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
Read Also: പാണ്ടിക്കാട് പോക്‌സോ കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍






































