പാണ്ടിക്കാട് പോക്‌സോ കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

By News Desk, Malabar News
Girl child raped in madhyapradesh_Malabar news
Ajwa Travels

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി.

സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില്‍ വെച്ചാണ് പാണ്ടിക്കാട് പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. പതിനേഴുകാരി പീഡനത്തിന് ഇരയായ കേസില്‍ നാല്‍പത്തിനാല് പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്.

2016, 2017, 2020ലുമായി 32 കേസുകളാണ് സംഭവത്തിലുള്ളത്. ഇതില്‍ 29 കേസുകളും 2020ലാണ് നടന്നത്. പോക്‌സോ കേസില്‍ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുകയും തുടര്‍ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ കേസില്‍ ഇത് പാടെ അവഗണിക്കപ്പെട്ടു. പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായി.

വര്‍ഷങ്ങള്‍ നീണ്ട പീഡന കഥ പുറത്തായതോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ഷെല്‍ട്ടര്‍ ഹോമിലെ ഫീല്‍ഡ് വര്‍ക്കര്‍, പോലീസ് എന്നിവര്‍ക്ക് നേരെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പിയുടെ ചുമതലയുള്ള വിപിഷംസിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് സിഐമാരും 7 എസ്ഐ മാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Malabar News: കുതിരാന്‍ ടണല്‍ തുറക്കണം; ഹൈക്കോടതിയില്‍ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE