‘ഇന്ത്യക്കെതിരായ തീരുവ യുഎസിന് തന്നെ തിരിച്ചടിയാകും, അവർ മൂവരും ഒന്നിക്കും’

ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും മുൻ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോൺ ബോൾട്ടൻ പറഞ്ഞു.

By Senior Reporter, Malabar News
John Bolton
John Bolton
Ajwa Travels

വാഷിങ്ടൻ: ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യുഎസിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോൺ ബോൾട്ടൻ. ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും ജോൺ ബോൾട്ടൻ പറഞ്ഞു.

”തീരുവ വർധന യുഎസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം ഫലം ആണ് നൽകുന്നത്. റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഇന്ത്യയെ അകറ്റാനായി യുഎസ് പതിറ്റാണ്ടുകളായി ശ്രമിക്കുകയായിരുന്നു. ഈ നീക്കത്തെയും തീരുവ നടപടി ദുർബലപ്പെടുത്തും. ഈ നീക്കം യുഎസിന് വൻ തിരിച്ചടിയാകും. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് യുഎസിന്റെ ഒരു പ്രധാന ലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തി”- സിഎൻഎന്നിനോട് സംസാരിക്കവെ ബോൾട്ടൻ പറഞ്ഞു.

ട്രംപിന് ചൈനയോട് മൃദുസമീപനമാണെന്നും ബോൾട്ടൻ ആരോപിക്കുന്നു. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായി ‘കരാർ’ ഒപ്പിടാനുള്ള ധൃതിയിൽ ട്രംപ് യുഎസിന്റെ തന്ത്രപരമായ താൽപര്യങ്ങളെ ബലികഴിക്കുകയാണ്. ഈ നീക്കത്തിലൂടെ പുട്ടിന് തന്റെ അജൻഡ മുന്നോട്ട് കൊണ്ടുപോകാനും ഇന്ത്യക്കുമേൽ യുഎസ് അടിച്ചേൽപ്പിച്ച തീരുവയെ ഒരുവലിയ തന്ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE