ഒട്ടാവ: യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പരാമർശം.
”നിയമവിരുദ്ധമാണ് ന്യായീകരിക്കാനാത്ത വിധവുമാണ് റഷ്യ യുക്രൈനെ ആക്രമിക്കുന്നത്. മൂന്ന് വർഷമായി യുക്രൈൻ ധൈര്യത്തോടെയും സ്‌ഥിരോൽസാഹത്തോടെയും പോരാടുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം നമുക്കെല്ലാവർക്കും പ്രധാനപ്പെട്ടതാണ്. കാനഡ യുക്രൈനോടൊപ്പം നിൽക്കുന്നത് തുടരും”- ട്രൂഡോ എക്‌സിൽ കുറിച്ചു.
നേരത്തെ, കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയും യുക്രൈന് പിന്തുണ അറിയിച്ചിരുന്നു. സെലെൻസ്‌കിയും ട്രംപുമായി നടന്ന ചർച്ച വാക്കേറ്റത്തെയും വെല്ലുവിളിയെയും തുടർന്നാണ് അലസിപ്പിരിഞ്ഞത്. ഓവൽ ഓഫീസിൽ നടന്ന നാടകീയമായ ചർച്ചയ്‌ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്‌ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ