കാസർഗോഡ്: കെ റെയിൽ പദ്ധതിക്കായി നിലവിൽ നിശ്ചയിച്ച അലൈൻമെന്റിൽ ജില്ലയിലേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കുന്ന നീലേശ്വരം എഫ്സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി. എഫ്സിഐ മാനേജർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സ്ഥലം അളന്ന് കുറ്റിയടിക്കാൻ കഴിഞ്ഞ ദിവസം കെ റെയിൽ ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ, സ്ഥലം നിരോധിത മേഖലയായതിനാൽ എഫ്സിഐ അധികൃതർ കുറ്റിയടിക്കാൻ അനുമതി നൽകിയിരുന്നില്ല.
റെയിൽവേയിൽ നിന്ന് പാട്ടത്തിന് എടുത്ത സ്ഥലത്താണ് എഫ്സിഐ പ്രവർത്തിക്കുന്നത്. നിലവിൽ നിശ്ചയിച്ച കെ റെയിൽ പാത പ്രകാരം ഗോഡൗണിന് കിഴക്ക് ഭാഗത്തു നിന്ന് രണ്ടര മീറ്റർ സ്ഥലം നഷ്ടപ്പെടും. ഇവിടെ അഞ്ച് മീറ്ററാണ് റോഡ് ഉള്ളത്. സ്ഥലം നഷ്ടപെട്ടാൽ റേഷൻ സാധനങ്ങളുടെ കയറ്റിറക്ക് ഉൾപ്പടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും. ജില്ലയിലെ നാല് താലൂക്കുകളിലേക്കുള്ള റേഷൻ ധാന്യ ലോഡുകൾ ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്.
Most Read: ഗോവയിൽ കോൺഗ്രസിന് തിരിച്ചടി; എംഎൽഎ രാജിവച്ചു







































