‘കാതുവാക്കിലെ രണ്ടു കാതൽ’; പ്രൊമോ വീഡിയോ പുറത്ത്

By Film Desk, Malabar News
Ajwa Travels

വിജയ് സേതുപതി- നയൻ‌താര- സാമന്ത എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ എക്‌സ്‌ക്ളൂസിവ് പ്രൊമോ പുറത്തിറക്കി അണിയറ പ്രവർത്തകർ. വിഘ്‌നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു.

YouTube video player

ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയൻ‌താര, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഖദീജ (സാമന്ത), കണ്‍മണി (നയൻ‌താര) എന്നീ യുവതികളോട് വിജയ് അവതരിപ്പിക്കുന്ന റാംബോ എന്ന കഥാപാത്രത്തിന് ഒരേ സമയം പ്രണയം തോന്നുകയും അവർക്കിടയിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങളുമാണ് പ്രൊമോയിൽ കാണിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേർന്ന് നിർമിക്കുന്ന ചിത്രം ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുക.

എസ്ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകര്‍ പ്രസാദാണ്. കലാ മാസ്‌റ്റര്‍, റെഡിന്‍ കിംഗ്‌സ്‌ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Most Read: മുഖം തിളങ്ങാൻ അരിപ്പൊടി ഫെയ്‌സ് പാക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE