കൊച്ചി: കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു ഒരാൾ കൂടി മരിച്ചു. കളമശേരി സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
അതേസമയം, കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു പോലീസ് നൽകിയ ഹരജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ നാലിനാണ് നടന്നത്. കുട്ടിയുടെ സഹോദരൻമാരും അമ്മയും പൊള്ളലേറ്റ് ചികിൽസയിലാണ്. ഇവരെ കാണിക്കാൻ അഞ്ചു ദിവസം കാത്തെങ്കിലും ഫലമുണ്ടയിലുള്ള. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മലയാറ്റൂർ നീലീശ്വരത്തെ സ്കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് ലിബ്നക്ക് സഹപാഠികൾ നൽകിയത്.
Most Read| ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ; വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു