കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി

കളമശേരി സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്.

By Trainee Reporter, Malabar News
Kalamasery blast
Kalamasery blast
Ajwa Travels

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു ഒരാൾ കൂടി മരിച്ചു. കളമശേരി സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

അതേസമയം, കളമശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടു പോലീസ് നൽകിയ ഹരജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പത്ത് ദിവസം കസ്‌റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്‌തത വരുത്തുകയാണ് ലക്ഷ്യം.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകൾ നാലിനാണ് നടന്നത്. കുട്ടിയുടെ സഹോദരൻമാരും അമ്മയും പൊള്ളലേറ്റ് ചികിൽസയിലാണ്. ഇവരെ കാണിക്കാൻ അഞ്ചു ദിവസം കാത്തെങ്കിലും ഫലമുണ്ടയിലുള്ള. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മലയാറ്റൂർ നീലീശ്വരത്തെ സ്‌കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് ലിബ്‌നക്ക് സഹപാഠികൾ നൽകിയത്.

Most Read| ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ; വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE