കോഴിക്കോട്: ചെമ്മീൻ വാങ്ങിക്കഴിച്ച വീട്ടമ്മയുടെ മരണത്തെ തുടർന്ന് ജില്ലയിലെ കല്ലാച്ചി മൽസ്യ മാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് വീട്ടമ്മ മരിച്ചതെന്നാണ് സംശയം നിലനിൽക്കുന്നത്.
സംഭവത്തിന് പിന്നാലെ ശുചിത്വം ഉറപ്പ് വരുത്താൻ നദാപുരം പഞ്ചായത്തിന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കൂടാതെ പഞ്ചായത്തും ആരോഗ്യവകുപ്പും മാർക്കറ്റിൽ പരിശോധന നടത്തുകയും ചെയ്തു. കോഴിക്കോട് നാദാപുരം ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഖ(44)യാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. അതിന് ശേഷം മാത്രമേ ഭക്ഷ്യവിഷബാധയെ തുടർന്നാണോ മരണം സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളൂ.
Read also: യാത്രാമധ്യേ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; തിരിച്ചിറക്കി







































