ചെന്നൈ: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും കമല്ഹാസന് അറിയിച്ചു. ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി മക്കൾ നീതി മയ്യം പ്രവർത്തകർ സമരവേദിയിൽ എത്തിയെന്നും കമൽ പറഞ്ഞു.
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കോണ്‍ഗ്രസ് അടക്കം പതിനാല് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. ബന്ദ് ദിവസം ഉച്ചക്ക് മൂന്ന് മണി വരെ കടകള്‍ അടച്ചിടാന്‍ കര്‍ഷക സംഘടനകള്‍ വ്യാപാരികളോട് അഭ്യര്‍ഥിച്ചു. ബുധനാഴ്ച കേന്ദ്രസര്‍ക്കാരുമായി നടക്കുന്ന കൂടിക്കാഴ്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ സംഘടനകള്‍ ഉറച്ചു നില്ക്കും. സമരം നടക്കുന്ന അതിർത്തിയിൽ കൂടുതൽ കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്, സമാജ്വാദി പാർട്ടി, ആര്‍ജെഡി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ തുടങ്ങി പതിനാല് പ്രതിപക്ഷ പാര്‍ട്ടികള്‍, കര്‍ഷക സംഘടനകള്‍ ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്തു.
Read Also: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്