വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയായി മിനസോട്ട ഗവർണർ കൂടിയായ ടിം വാൾസിനെ പ്രഖ്യാപിച്ചു. പാർട്ടിയുടെ യുഎസ് പ്രസിഡണ്ട് സ്‌ഥാനാർഥി കമലാ ഹാരിസാണ് സ്‌ഥാനാർഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചത്.
മിനസോട്ട ഗവർണർ ടിം വാൾസും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോയുമാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്. യുഎസ് പ്രസിഡണ്ട് ജോ ബൈഡനൊപ്പം അടിയുറച്ച് നിന്ന വാൾസ്, അദ്ദേഹം പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറിയതിന് ശേഷം കമലാ ഹാരിസിനെ അംഗീകരിക്കുകയും ട്രംപിനെതിരെ ഡെമോക്രാറ്റുകളുടെ ആക്രമണത്തിന്റെ മുൻനിര പോരാളിയായി ഉയർന്നു വരികയുമായിരുന്നു.
രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനും ഫുട്‍ബോൾ പരിശീലകനുമായിരുന്നു. 24 വർഷം ആർമി നാഷണൽ ഗാർഡിലും വാൾസ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2006ലാണ് വാൾസ് യുഎസ് പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2018ലാണ് വാൾസ് മിനസോട്ടയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത്.
Most Read| ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും; നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ