ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ബംഗ്ളാദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് വിവരം.
ഇന്ത്യയിൽ താൽക്കാലിക അഭയം തേടിയ ഹസീനക്കും സഹോദരി രഹാനക്കും ബ്രിട്ടൻ രാഷ്‌ട്രീയ അഭയം നൽകുമെന്നായിരുന്നു അഭ്യൂഹം. അന്തിമ ധാരണയുണ്ടായ ശേഷം ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകുമെന്നും സൂചനയുണ്ടായിരുന്നു. രഹാനെയുടെ മകൻ തുലിപ് സിദ്ദിഖ് ബ്രിട്ടിഷ് പാർലമെന്റിലെ ലേബർ പാർട്ടി അംഗമാണ്.
ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിച്ചത് അനുസരിച്ചാണ് ഇന്ത്യയിൽ എത്തിയത്. ഭാവി പരിപാടികൾ ആലോചിക്കാൻ സമയം നൽകുമെന്നും വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ പാർലമെന്റിൽ വ്യക്‌തമാക്കിയിരുന്നു. ബംഗ്ളാദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read| കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്, നേമം സൗത്ത്; പേര് മാറ്റം യാഥാർഥ്യമായി