‘കനകം കാമിനി കലഹം’; വൈറൽ ടീസറിന്റെ മേക്കിങ് വീഡിയോ പുറത്ത്

By Staff Reporter, Malabar News
kanakam-kamini-kalaham
Ajwa Travels

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ടീസറിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സമീപകാലത്തൊന്നും മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സെർഡ് ഹ്യൂമറാണ് (Absurd Humour) ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസറിൽ നിന്നും വ്യക്‌തമാണ്‌. ത്രില്ലർ, ഹൊറർ സിനിമകൾ കൊണ്ടു നിറഞ്ഞ മലയാള സിനിമയിൽ ഏറെക്കാലത്തിന് ശേഷമാകും മുഴുനീള കോമഡി എന്റർടെയ്നർ റിലീസിനെത്തുന്നത്. പോളി ജൂനിയർ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

YouTube video player

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പന്’ ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹ’ത്തിൽ നിവിൻ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരും വേഷമിടുന്നു.

വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ മനോജ് കണ്ണോത്ത് ആണ്. യാക്‌സൻ ഗാരി പെരേര, നേഹ നായർ എന്നിവർ സംഗീതം പകരുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസനും ആർട് അനീസ് നാടോടിയും കൈകാര്യം ചെയ്യുന്നു.

‘കനകം കാമിനി കലഹം’ ടീസർ:

YouTube video player

Most Read: സഞ്ചാരികളിൽ അൽഭുതം നിറച്ച് രാത്രിയിൽ തിളങ്ങുന്ന ബീച്ച്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE