സഞ്ചാരികളുടെ ഇഷ്‌ട വിനോദ കേന്ദ്രമാണ് ഗോവ. മനോഹരമായ ബീച്ചുകളാൽ സമ്പന്നമായ ഗോവയിൽ ഏറെ കൗതുകം നിറക്കുന്ന കടലുകളുമുണ്ട്. അത്തരത്തിൽ ഒരു ബീച്ചാണ് ബീറ്റൽബാറ്റിം ബീച്ച്. രാത്രിയിൽ ഈ ബീച്ചിന് അൽഭുതകമായ തിളക്കമാണ് എന്നതാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്.ഗോവയിലെ സൺസെറ്റ് ബീച്ചെന്നാണ് ഈ ബീച്ച് അറിയപ്പെടുന്നത്. ഗോവ വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് ബീറ്റൽബാറ്റിം ബീച്ച് സ്‌ഥിതി ചെയ്യുന്നത്. ബയോലൂമിനിയെസെന്റ് ആൽഗകൾ വെള്ളത്തിലുള്ളത് കൊണ്ടാണ് ജലത്തിന് തിളക്കം വരുന്നത്. എന്നാൽ വളരെ കുറച്ച് സമയം മാത്രമേ സഞ്ചാരികൾക്ക് ഈ തിളക്കം ആസ്വദിക്കാൻ കഴിയൂ. ഈ അൽഭുത കാഴ്‌ച കാണാനായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
ബീറ്റൽബാറ്റിം ബീച്ചിന്റെ സൗന്ദര്യത്തിനൊപ്പം പാരാസൈലിങ് പോലുള്ള നിരവധി വിനോദനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗോവയിലെ മറ്റ് ബീച്ചുകളിൽ നിന്ന് വ്യത്യസ്‌തമായി വളരെ ശാന്ത സുന്ദരവും വൃത്തിയുള്ളതുമായ ഒരു ബീച്ചാണിത്. പൈൻ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന വെള്ള മണൽ വിരിച്ച ബീറ്റൽബാറ്റിം ബീച്ച് കാഴ്‌ചയിൽ അതി മനോഹരിയാണ്. നിരവധി ഡോൾഫിനുകളും ഈ ബീച്ചിലുണ്ട്. വിവിധ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിത്. കോവിഡ് വ്യാപനം കാരണം ഇപ്പോൾ ഈ ബീച്ചിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്.
Most Read: 11 വർഷത്തെ പെൻഷൻ തുകകൊണ്ട് റോഡിലെ കുഴികളടച്ച് ദമ്പതികൾ