തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. എംഎൽ വിജയ് സംവിധാനം ചിത്രത്തിൽ കങ്കണ റണൗട്ടാണ് ജയലളിതയായി വേഷമിടുന്നത്. എംജിആറായി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. ശശികലയായി ഷംന കാസിമാണ് ചിത്രത്തിലെത്തുക.
ഏപ്രിൽ 23നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഒരേസമയം തമിഴിലും ഹിന്ദിയിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ബാഹുബലി’ക്കും ‘മണികർണിക’ക്കും വേണ്ടി തിരക്കഥ എഴുതിയ കെആർ വിജയേന്ദ്ര പ്രസാദാണ് ‘തലൈവി’ക്കും തിരക്കഥ ഒരുക്കുന്നത്.
വിബ്രി മീഡിയയുടെ ബാനറിൽ വിഷ്‌ണു വരദനാണ് ചിത്രം നിർമിക്കുന്നത്. ജിവി പ്രകാശ് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷൻ ഡയറക്‌ടർ സിൽവയുമാണ്.
Read also: ഇമോഷണൽ ത്രില്ലറായി ‘വൂൾഫ്’; മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി