ഇമോഷണൽ ത്രില്ലറായി ‘വൂൾഫ്’; മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി

By Team Member, Malabar News
wolf
Ajwa Travels

സംയുക്‌ത മേനോൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വൂൾഫ്. ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. മജ്‌ഞു വാര്യരാണ് മോഷൻ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമത്തിലൂടെ ഔദ്യോഗികമായി പുറത്തിറക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ സംയുക്‌ത മേനോൻ, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരാണ് മോഷൻ പോസ്‌റ്ററിലുള്ളത്.

ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥ ആസ്‍പദമാക്കിയാണ് വൂള്‍ഫ് എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രം ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ചുരുങ്ങിയ കഥാപാത്രങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്.

സസ്‌പെൻസിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് ചിത്രം നിർമിക്കുന്നത്. രജ്‌ഞിൻ രാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നൗഫൽ അബ്‌ദുള്ളയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

Read also : ജോജു ജോർജിന്റെ ‘പീസ്‌’ ചിത്രീകരണം പൂർത്തീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE