കണ്ണൂർ: കണ്ണൂരിൽ പോലീസുകാരൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി ബീന (54) ആണ് മരിച്ചത്. ഏച്ചൂർ കമാൽ പീടികയ്‌ക്ക് സമീപം ഇന്ന് ഉച്ചയ്‌ക്ക് 12.15 ഓടെയാണ് അപകടം നടന്നത്. കണ്ണൂർ ടൗൺ സ്‌റ്റേഷനിലെ സിപിഒ ലിതേഷ് ഓടിച്ച കാറാണ് ഇടിച്ചത്.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബീനയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്‌ടറാണ് ബീന. ഭർത്താവ്: പ്രദീപൻ.
Most Read| സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന് തിരിച്ചടി- ഹരജി തള്ളി ഹൈക്കോടതി







































