കാസർഗോഡ്: വടക്കേ മലബാറിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നു. 900 കോടി ചിലവുവരുന്ന കരിന്തളം 400 കെവി സബ് സ്റ്റേഷന്റെ ടെൻഡർ നടപടിയായി. തെക്കൻ ജില്ലകളിൽ വൈദ്യുതി തകരാർ വന്നാൽ ഉത്തര മലബാറിലുള്ളവർ ഇനി ഇരുട്ടിൽ ഇരിക്കേണ്ടി വരില്ല. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ വിഭാവനം ചെയ്ത പദ്ധതിയാണ് കരിന്തളത്തേത്.
കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലെ വൈദ്യുതി ക്ഷാമം തീർക്കാൻ ഉഡുപ്പി താപനിലയത്തിൽ നിന്നും കരിന്തളത്തേക്ക് നേരിട്ട് ലൈൻ വലിച്ച് സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. കോലത്തുനാട് കാഞ്ഞിരോട് മൈലാട്ടി ലൈൻസ് പാക്കേജ് പ്രവൃത്തിയും പുരോഗമിക്കുകയാണ്. 39.68 കോടിയാണ് ചിലവ്. രാജപുരം 37 കെവി സബ്സ്റ്റേഷൻ, മടിക്കൈ വെള്ളൂടയിലും പൈവളികെയിലും 50 കെവി സൗരോർജ പ്ളാന്റ് എന്നിവയും യാഥാർഥ്യമായി.
Read Also: ഐഫോൺ വിനയായി; കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും






































