ഡെല്‍ഹി: കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ളെയിം തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ളെയിം തുകയാണിത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക.
Also Read: നടപടികള്‍ പക്ഷപാതപരം; കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹരജി ഇന്ന് പരിഗണിക്കും
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക. യാത്രക്കാര്‍ക്ക് അടിയന്തിര സഹായം നല്കാന് മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് അപകടം നടന്നത്. ലാന്റിങിനിടെ റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. 21 പേരാണ് അപകടത്തില്‍ മരിച്ചത്.







































