മനാമ: ബഹ്‌റൈനിൽ പതിവുപോലെ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി. ബിഎംസി ഓഡിറ്റോറിയത്തിൽ ഇന്ന് പുലർച്ചെ നാലുമണിമുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. മൂത്തെടത്ത് കേശവൻ നമ്പൂതിരി നേതൃത്വം നൽകിയ ചടങ്ങിൽ മുന്നൂറോളം പേർ പങ്കെടുത്തു.
ഇത് 11ആം വർഷമാണ് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ പിതൃ തർപ്പണ ചടങ്ങ് നടത്തുന്നത്. സംഘടനയുടെ ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്‌ണകുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ് കുമാർ, അനീഷ് ചന്ദ്രൻ, സന്തോഷ് മേനോൻ, മനോജ് യുകെ, വിനയൻ, സന്തോഷ്, ഷാജി, പുഷ്‌പ, ഹരിമോഹൻ, സുരേഷ് കോട്ടൂർ എന്നിവരുടെ സഹകരണത്തോടെ ചടങ്ങ് പൂർത്തിയായി.

ദിവസങ്ങൾക്ക് മുൻപ് സമിതിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ ഗുരുപൂർണിമാഘോഷം നടത്തിയിരുന്നു. ബഹ്‌റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഭക്‌തി സാന്ദ്രമായി. അമ്മയുടെ സന്ദേശങ്ങളായ സ്‌നേഹവും കരുണയും അഹങ്കാരരഹിതമായ സേവാഭാവവുമാണ് ജീവിതം എന്ന തിരിച്ചറിവ് എല്ലാവരിലും പകർന്ന് നൽകാൻ ചടങ്ങിലൂടെ സാധിച്ചു.
സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ ചടങ്ങിൽ, പദാഭിഷേകം, ശ്രീലളിത സഹസ്രനാമാർച്ചന, ഭജൻസ്, സത്‌സംഗ് എന്നിവ നടന്നു. പ്രസാദ വിതരണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
Most Read| സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും; രാജ്യത്തിന് ഏറെ ഗുണം