ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കം തുടരുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ലെന്ന് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. മുഖ്യമന്ത്രിപദം രണ്ടരവർഷത്തിന് ശേഷം തനിക്ക് ലഭിക്കണമെന്ന നിലപാടിൽ ശിവകുമാർ ഉറച്ചുനിന്നതായാണ് വിവരം.
എന്നാൽ, മുഖ്യമന്ത്രിപദം ഒഴിയാനാവില്ലെന്ന് സിദ്ധരാമയ്യയും വ്യക്തമാക്കി. ഇനിയുള്ള ചർച്ചകൾ ഡെൽഹിയിൽ നടക്കും. ഹൈക്കമാൻഡിന്റേതാകും അന്തിമ തീരുമാനം. പ്രശ്നങ്ങളില്ലെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. ഇരുവരെയും ഡെൽഹിയിലേക്ക് വിളിപ്പിക്കുന്നതിന് മുന്നോടിയായാണ് ചർച്ച നടന്നത്.
പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് സിദ്ധരാമയ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇരു നേതാക്കളുടെയും ക്യാമ്പുകൾ തന്ത്രങ്ങൾ മെനയുന്നതിന്റെ തിരക്കിലാണ്. സിദ്ധരാമയ്യ എന്തുകൊണ്ട് തുടരണമെന്ന് നേതൃത്വത്തെ ധരിപ്പിക്കാൻ ആ വിഭാഗം ശക്തമായ കാരണങ്ങൾ കണ്ടെത്തുമ്പോൾ, ശിവകുമാറിന്റെ ഉടൻ മുഖ്യമന്ത്രിയാക്കാനുള്ള സമ്മർദ്ദ തന്ത്രങ്ങളാണ് മറുവിഭാഗം ആസൂത്രണം ചെയ്യുന്നത്.
Most Read| വിസി നിയമനം; ‘എത്രയും വേഗം തീരുമാനം എടുക്കണം’- അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി





































