ബെംഗളൂരു: സാമ്പാറിന് രുചിയില്ലെന്ന കാരണത്തിൽ അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ചു കൊന്നു. ഉത്തര കർണാടക ജില്ലയായ കോടങ്ങോട് നടന്ന സംഭവത്തിൽ മഞ്‌ജുനാഥ് ഹസ്‌ലാർ(24) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ അമ്മ പാർവതി നാരായണ ഹസ്‍ലാർ (42) സഹോദരി രമ്യ നാരായണ ഹസ്‌ലാർ(19) എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മഞ്‌ജുനാഥ് മദ്യത്തിന് അടിമയാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
മദ്യപിച്ചെത്തിയ മഞ്‌ജുനാഥ് അമ്മയുണ്ടാക്കിയ സാമ്പാർ രുചികരമല്ലെന്നു പറഞ്ഞ് വഴക്കിട്ടു. സഹോദരിക്ക് മൊബൈൽ ഫോൺ വാങ്ങണമെന്ന അമ്മയുടെ ആവശ്യത്തെയും ഇയാൾ എതിർത്തു. തുടർന്ന് നടന്ന വാക്കുതർക്കത്തിൽ പ്രകോപിതനായ മഞ്‌ജുനാഥ് വീട്ടിലിരുന്ന തോക്കെടുത്ത് അമ്മയെയും സഹോദരിയെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
Read also: സംഘടനാ തിരഞ്ഞെടുപ്പിന് എതിരല്ലെന്ന് നേതൃത്വം; നാളെ സമയക്രമം തീരുമാനിച്ചേക്കും







































