കോഴിക്കോട്: കാസര്‍ഗോഡ് കളക്‌ടറുടെ അവധിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. കളക്‌ടര്‍ അവധിയില്‍ പ്രവേശിച്ചതിന് പിന്നില്‍ സിപിഐഎം ജില്ലാ സമ്മേളനവുമായി ബന്ധമില്ലെന്നാണ് പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ജൻമനാടായ മുംബൈയിലേക്ക് പോകുന്നതിനായി ഈ മാസം 15ന് തന്നെ കളക്‌ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്ര അവധിക്കായി അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം ചീഫ് സെക്രട്ടറി വിപി ജോയിയും സ്‌ഥിരീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്‌ച കാസര്‍ഗോഡ് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്‌ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പശ്‌ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് കളക്‌ടര്‍ അവധിയില്‍ പ്രവേശിച്ചത്. തുടർന്നാണ് അവധിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
Read also: സീറ്റ് തർക്കം; രാജി പ്രഖ്യാപിച്ച് ബിജെപി നേതാവ് ലക്ഷ്‌മീകാന്ത് പർസേക്കർ