കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി വിവരം. ചില ലോഡഡ്‌ജുകൾ കേന്ദ്രീകരിച്ച് നടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടിലും ലോഡ്‌ജ് നടത്തിപ്പുകാർക്കും പങ്കുണ്ടെന്നാണ് സൂചന.
അതേസമയം, പീഡനം നടന്ന സ്‌ഥലങ്ങളിൽ ചന്തേര പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്‌ജിൽ പരിശോധന നടത്തി. കാർസർഗോഡിന് പുറമെ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലും കേസുണ്ട്. അവിടെയും തെളിവെടുപ്പിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
കേസിൽ 12 പേരാണ് ഇതുവരെ പിടിയിലായത്. സ്വവർഗരതിക്കാർക്കുള്ള ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർഥിയെ പരിചയപ്പെട്ടത്. ഇത്തരം ഡേറ്റിങ് ആപ്പിൽ ലോഗിൻ ചെയ്യാൻ പൂർണമായ വ്യക്‌തിവിവരം രേഖകൾ സഹിതം നൽകണമെന്നില്ല. അതുകൊണ്ടുതന്നെ, പ്രായപൂർത്തിയായെന്ന് കാട്ടി ആപ്പിൽ അംഗമാകാം.
കുറ്റകൃത്യത്തിന്റെ പേരിൽ ആപിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കാസർഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്‌ഢി പറഞ്ഞു. ആപ്പുകളിൽ ലോഗിൻ ചെയ്യാൻ വ്യക്‌തി വിവരങ്ങളും തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബേക്കൽ എഇഒ വികെ സൈനുദ്ദീൻ, റെയിൽവേ ക്ളറിക്കൽ ജീവനക്കാരൻ എന്നിവർ ഉൾപ്പടെ 12 പേരെയാണ് ഇതുവരെ പോക്‌സോ കേസിൽ അറസ്‌റ്റ് ചെയ്‌തത്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് ഉൾപ്പടെ നാലുപേർ ഒളിവിലാണ്. പലതവണ പോലീസ് സിറാജിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്‌ച പോലീസ് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന സിറാജ് മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ ഫോൺ പരിശോധിച്ച അമ്മയാണ് സംശയകരമായ രീതിയിലുള്ള കാര്യങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ