കാസര്‍ഗോഡ്: ദേശീയ പാതയില്‍ സ്വര്‍ണ വ്യാപാരിയുടെ പണം കവര്‍ന്ന കേസില്‍ അന്വേഷണം ഊർജിതം. 65 ലക്ഷം രൂപ കവർന്നതായാണ് പരാതി. കവർച്ചക്ക് പിന്നിൽ തലശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍ഗോഡ് ദേശീയപാതയിലൂടെ പോവുകയായിരുന്ന കാര്‍ തടഞ്ഞ് പണം തട്ടിയത്. പട്ടാപ്പകല്‍ കാര്‍ തടയുകയും ഡ്രൈവറെയടക്കം തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് പരാതി നൽകിയത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. പണത്തിന്റെ ഉറവിടം കാണിക്കേണ്ടതിനാല്‍ പോലീസിനോട് നഷ്ടപ്പെട്ട തുക മുഴുവനായി പറഞ്ഞിട്ടുണ്ടാകില്ലെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ. മൂന്നുകോടിയെങ്കിലും നഷ്ടപ്പെട്ടു കാണുമെന്നാണ് സൂചന.
കവര്‍ച്ചാസംഘം മൂന്ന് കാറുകളിലായാണ് യാത്ര ചെയ്തതെന്ന് പോലീസ് കണ്ടെത്തി. മൂന്ന് കാറിലും ഉപയോഗിച്ചത് വ്യാജ നമ്പരുകളാണ്. സ്വര്‍ണ വ്യാപാരിയുടെ കാര്‍ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിര്‍ കഴിഞ്ഞ ചൊവ്വാഴ്ച തലശേരിയില്‍ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
National News: ഭാരത് ബന്ദ്; യുപിയിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചു









































