ഭാരത് ബന്ദ്; യുപിയിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചു

By Desk Reporter, Malabar News
Bharat Bandh: Traffic movement from UP towards Ghazipur
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനം ചെയ്‌ത 10 മണിക്കൂർ ഭാരത് ബന്ദിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കും ഡെൽഹിയിലേക്കും ഉള്ള വാഹന ഗതാഗതം നിർത്തിവച്ചതായി ഡെൽഹി ട്രാഫിക് പോലീസ് അറിയിച്ചു.

“ട്രാഫിക് അലർട്! പ്രതിഷേധം കാരണം യുപിയിൽ നിന്ന് ഗാസിപൂരിലേക്കുള്ള ട്രാഫിക് ഗതാഗതം നിർത്തി വച്ചിരിക്കുന്നു, ”- ഡെൽഹി ട്രാഫിക് പോലീസ് അതിരാവിലെ ട്വീറ്റിൽ അറിയിച്ചു.

കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ മുതൽ കർഷകർ ക്യാംപ് ചെയ്‌ത ഡെൽഹിയിലെ മൂന്ന് സ്‌ഥലങ്ങളിൽ ഒന്നാണ് ഗാസിപൂർ അതിർത്തി. ഹരിയാന അതിർത്തിയിലെ സിംഗു, തിക്രി എന്നിവിടങ്ങളാണ് കർഷക പ്രക്ഷോഭം നടക്കുന്ന മറ്റ് രണ്ട് സ്‌ഥലങ്ങൾ. കാർഷിക നിയമങ്ങൾ പാസാക്കി ഒരു വർഷം തികയുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് കർഷകർ ഭാരത് ബന്ദ് ആചരിക്കുന്നത്.

പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന 40 കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്‌ത കിസാൻ മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം നൽകിയത്. ഇതിന്റെ പശ്‌ചാത്തലത്തിൽ, വിവിധ സംസ്‌ഥാനങ്ങളിൽ പോലീസ് സുരക്ഷ കർശനമാക്കി. കോൺഗ്രസ്, ആം ആദ്‌മി പാർടി (എഎപി), രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) തുടങ്ങി രാജ്യത്തെ മിക്ക പ്രതിപക്ഷ പാർടികളും കർഷകരുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read:  ദരിദ്ര രാഷ്‌ട്രങ്ങൾക്ക് 120 മില്യൺ ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE