കശ്‌മീർ: അനധികൃതമായി മണൽ ഖനനം നടക്കുന്ന സ്‌ഥലം സന്ദർശിക്കാൻ പോയ തന്നെ തടഞ്ഞുവെന്ന് മെഹബൂബ മുഫ്‌തി. കശ്‌മീർ തുറന്ന ജയിലായി മാറിയെന്നും ഇവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്നും മെഹബൂബ മുഫ്‌തി ആരോപിച്ചു.
Also Read: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി; എതിർപ്പുമായി ഐഎംഎ രംഗത്ത്
അനധികൃതമായി മണൽ ഖനനം നടക്കുന്ന പ്രദേശത്തേക്ക് സമീപവാസികളെ പോലും കടത്തി വിടുന്നില്ല. ഇത്രയും നാൾ നിശബ്‌ദരായിരുന്നു. എന്നാൽ ഒരു നേതാവെന്ന നിലയിലാണ് താൻ പ്രതികരിക്കാൻ തയാറായതെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു. മണൽ മാഫിയ പകൽ സമയങ്ങളിൽ പോലും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് മെഹബൂബ ചൂണ്ടിക്കാട്ടി. കശ്‌മീരിന്റെ വിഭവങ്ങൾ കൊള്ളയടിക്കുന്നത് ഭരണകൂടത്തിന്റെ സഹായത്തോടെയാണെന്നും മെഹബൂബ ആരോപിച്ചു.
I was stopped from visiting Rambiara Nalla today by local admin. This is where sand extraction through illegal tenders has been outsourced to outsiders & locals are barred from the area.Our land & resources are being plundered by GOI that has nothing but contempt for us pic.twitter.com/dF7KnZqMG0
— Mehbooba Mufti (@MehboobaMufti) November 21, 2020
പ്രദേശത്തേക്ക് പോയ തന്നെ സുരക്ഷയുടെ പേരും പറഞ്ഞാണ് അധികൃതർ തടഞ്ഞതെന്നും അതിലൂടെ തന്റെ അവകാശങ്ങളാണ് അവർ ലംഘിച്ചതെന്നും മെഹബൂബ മുഫ്‌തി ട്വിറ്ററിൽ കുറിച്ചു.