ഇന്ത്യയിലെ കർഷകരെക്കുറിച്ച് ചര്‍ച്ച ചെയ്യാം; മെഹ്‌ബൂബ മുഫ്‌തി

By Syndicated , Malabar News
mehbooba mufti
Ajwa Travels

ശ്രീനഗർ: അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മതിയാക്കി ഇന്ത്യയിലെ കർഷകരെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാമെന്ന് പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി. രാജ്യത്തെ ജനങ്ങളുടെ ജീവിതം ബിജെപി സർക്കാർ ദുരിതത്തിലാക്കിയെന്നും മുഫ്‌തി ആരോപിച്ചു.

”താലിബാന്‍ അഫ്ഗാനിലല്ലേ. നമുക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. കര്‍ഷകരുടെ പ്രതിഷേധങ്ങളും കശ്‌മീർ വിഭജനവും അഴിമതിയും വികസനമില്ലായ്‌മയുമാണ് നമ്മുടെ പ്രശ്‌നം. ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിലൂടെ ഞങ്ങളുടെ ഖനികളും തൊഴിലുകളും പുറത്തുള്ളവര്‍ കൊണ്ടുപോകുകയാണ്”- മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങളെ റേഷന്‍ വാങ്ങാന്‍ പോലും കഴിവില്ലാത്തവരാക്കി ബിജെപി മാറ്റിയെന്നും മുഫ്‌തി ആരോപിച്ചു.

Read also: മഴക്കെടുതി; ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE