മഴക്കെടുതി; ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

By News Desk, Malabar News
Rain-in-Delhi
Ajwa Travels

ഡെൽഹി: മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. ചത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിൽ മഴ ശക്‌തമായി തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്‌ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായ അവസ്‌ഥയാണ്.

ചത്തീസ്‌ഗഡിൽ റായ്‌പൂർ, ഗരിയാബന്ദ് ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലായി. പൈരിനദി കര കവിഞ്ഞതാണ് സ്‌ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്‌ട്രയിൽ ഗോദാവരി നദി കരകവിഞ്ഞതോടെ നാസിക് അടക്കമുള്ള മേഖല വെളളപൊക്കത്തിലായി.

പഞ്ചാബിൽ രാജ്കോട്ട്, ജാംനഗർ, പോർബന്ധർ, വൽസാദ്, ജുനഘട്ട് ജില്ലകളിലെ വിവിധ ഗ്രാമങ്ങൾ വെള്ളപൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേനയടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ബംഗാൾ തിരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും പടിഞ്ഞാറൻ തീരത്തും മഴ ശക്‌തമാവാൻ കാരണം.

Malabar News: എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE